Breaking News

ഇന്ത്യയിലേക്ക് ഭീകരവാദികളെത്തുന്നത് ചന്ദ്രനില്‍ നിന്നല്ല; പാക്കിസ്ഥാന്‍ നിലപാടില്ലാത്ത രാജ്യം; ഇന്ത്യയ്ക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍

ഇന്ത്യയ്ക്ക് പിന്തുണയും ഭീകരവാദ വിഷയത്തില്‍ പാക്കിസ്ഥാന് വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച അംഗങ്ങള്‍, പാക്കിസ്ഥാന്‍ നിലപാടില്ലാത്ത രാജ്യമാണെന്നും വിമര്‍ശിച്ചു.

 

ഇന്ത്യയിലും ജമ്മു കശ്മീരിലും നടക്കുന്ന ഭീകരാക്രമണങ്ങളെ നാം പരിശോധിക്കേണ്ടതുണ്ട്. ഈ ഭീകരവാദികള്‍ ചന്ദ്രനില്‍ നിന്ന് ഇറങ്ങിവന്നവരല്ല. അവര്‍ വന്നത് അയല്‍ രാജ്യത്തു നിന്നാണ്. നാം ഇന്ത്യയെ പിന്തുണയ്‌ക്കേണ്ടതുണ്ട് യൂറോപ്യന്‍ യൂണിയനിലെ പോളണ്ടില്‍നിന്നുള്ള പ്രതിനിധി റൈസാര്‍ഡ് സാര്‍നെക്കി പറഞ്ഞു. ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top