Kerala

ഇടുക്കിയില്‍ പോലീസിന് നേരെ മണല്‍ മാഫിയയുടെ ആക്രമണ ശ്രമം; കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു

Photo: Rajaram Adimali

ഇടുക്കി: വട്ടവടയില്‍ പോലീസിന് നേരെ മണല്‍ മാഫിയയുടെ ആക്രമണ ശ്രമം. പട്രോളിങ്ങിന് എത്തിയ ദേവികുളം എസ്ഐ കെ. ദിലീപ് കുമാറിനും സംഘത്തിനും നേരെയാണ് എട്ടംഗ സംഘം ആക്രമണത്തിനു മുതിര്‍ന്നത്. മണല്‍ കടത്തുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വാഹനത്തില്‍ കയറ്റിയയാളെ അക്രമി സംഘം ബലമായി മോചിപ്പിച്ചു. ഇന്നലെ വൈകിട്ട് കോവിലൂര്‍ ടൗണില്‍ ആയിരുന്നു സംഭവം.

2 ദിവസം മുമ്പ് പട്രോളിങ്ങിനെത്തിയ പോലീസ് സംഘത്തെ കണ്ട് മണല്‍ കടത്ത് സംഘം കുത്തനെയുള്ള കയറ്റത്തില്‍ ജീപ്പ് ഉപേക്ഷിച്ച് ഓടിയിരുന്നു. മണല്‍ കയറ്റിയ ഈ ജീപ്പ് തനിയെ പിന്നിലേക്ക് നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞതുമായി ബന്ധപ്പെട്ടാണ് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ഇന്നലെ പട്രോളിങ്ങിന് എത്തിയ സംഘം ഈ മണല്‍ മാഫിയ സംഘത്തില്‍ പെട്ട ആളെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെയാണ് സംഘത്തിലെ മറ്റുള്ളവര്‍ പോലീസ് വാഹനം തടഞ്ഞതും കസ്റ്റഡിയില്‍ എടുത്ത ആളെ മോചിപ്പിച്ചതും. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top