ന്യൂഡല്‍ഹി: ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി പശ്ചിമ വിഹാറില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. സിവില്‍ എഞ്ചിനീയറായ ബുദ്ധവിഹാര്‍ സ്വദേശി മാനവ് ശര്‍മ(28)യാണ് മരിച്ചത്. രക്ഷാബന്ധന് ആഘോഷത്തിന് ശേഷം സഹോദരിമാരോടൊപ്പം തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്.
സഹോദരിമാര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പശ്ചിമ വിഹാറിന് സമീപത്തുകൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മാനവിന്റെ കഴുത്തില്‍ പട്ടം കുരുങ്ങുകയും ശ്വാസനാളി മുറിയുകയും ചെയ്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.