സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാന്‍ അപ്പീല്‍ നല്കി. തന്റെ ഭാഗത്ത് തെറ്റില്ലെന്നും എഫ്സിസി സന്യാസി സഭയില്‍ തുടരണമെന്നും അപ്പീലില്‍ പറയുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്.