ഓമനക്കുട്ടന് എതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കും. കേസ് പിന്‍വലിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു നിര്‍ദേശം നല്കി. പിരിവ് നടത്തിയത് വ്യക്തിപരമായ ആവശ്യത്തിനല്ലെന്ന് കണ്ടെത്തി. മനുഷ്യത്വപരമായ കാര്യമാണ് ഓമനക്കുട്ടന് ചെയ്തതത്. ക്യാമ്പില്‍ അരിയെത്തിച്ച ഓട്ടോയ്ക്ക് കൂലി കൊടുക്കാനാണ് തുച്ഛമായ പണം പിരിച്ചതെന്നും റവന്യു സെക്രട്ടറി പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)