Kerala

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ഒന്നാം പാപ്പാന്‍ വിക്രമാണ് കൊല്ലപ്പെട്ടത്. മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന് ശേഷം തളയ്ക്കാനായി കൊണ്ടു വരുന്നതിനിടെ ആന ഇടഞ്ഞത് .

സ്വകാര്യ ബസിന് നേരെയും ആനയുടെ ആക്രമണമുണ്ടായി. തുടര്‍ന്നും ആന ഇടയുകയായിരുന്നു. ആനയെ തളയ്ക്കാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി താഴേയ്ക്ക് ഇറങ്ങുന്നതിനിടെ സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിനിടയില്‍വെച്ച്‌ വിക്രമിനെ ആന അമര്‍ത്തുകയായിരുന്നു. വിക്രം സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top