Home app

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മും ബിജെപിയും യോഗം ചേരുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെയും ബിജെപിയുടെയും യോഗങ്ങള്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരും. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാകും ഇരുയോഗങ്ങളിലെയും പ്രധാന വിഷയം. ഉച്ചക്ക് രണ്ടു മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ചെങ്ങന്നൂരില്‍ ചേരുന്നത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ഏകദേശ ധാരണ ജില്ലാ കമ്മിറ്റിയിലുണ്ടാകും. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, മാവേലിക്കര മുന്‍ എംപി സിഎസ് സുജാത എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രധാനമായും പരിഗണനയിലുള്ളത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. പി.എസ്. ശ്രീധരന്‍പിള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ഇതുവരെയുള്ള സൂചന. എന്നാല്‍ ശ്രീധരന്‍ പിള്ളയ്ക്ക് താല്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top