Home app

അഭയ കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു

അഭയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം ആറിലേക്ക് മാറ്റിവെച്ചു. ഫാ. തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം സി.ബി.ഐ കോടതി, വിധി പറയുന്നത് മാറ്റി വച്ചത്. വിധി ഇന്ന് പറയുമെന്നാണ് കരുതിയിരുന്നതെങ്കിലും ജഡ്ജി വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.

കേസില്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് പ്രതികള്‍ ഏഴ് വര്‍ഷം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയ സി.ബി.ഐ കോടതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മൈക്കിളിനെതിരെ സിബിഐ ചുമത്തിയിരുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് മൈക്കിളിനെ നാലാംപ്രതിയാക്കാന്‍ ജഡ്ജി ജെ.നാസര്‍ മുമ്പ് ഉത്തരവിട്ടിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top