ആലപ്പുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. അടൂര്‍ പഴകുളം കോട്ടപ്പുറം ആലുംമൂട് കുറ്റിവിള കിഴക്കേതില്‍ ഷാജിയുടെ മകന് ആഷിഖ് (17) ആണ് മരിച്ചത്. അടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. അപകടത്തില്‍ അടൂര്‍ ഇളംപ്പള്ളി സ്വദേശി പ്ലസ് വണ്‍ വിദ്യാര്‍ഥി നിയാസിന് (16) ഗുരുതര പരിക്കേറ്റു. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് കായംകുളം- പുനലൂര്‍ റോഡില്‍ നൂറനാട് പത്താംകുറ്റി ജംഗ്ഷനു സമീപമായിരുന്നു അപകടം. അപകടത്തില്‍ ബസിനടിയില്‍പ്പെട്ട ആഷിഖിനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
By
September 22, 2017 4:35 am