പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടെന്ന് ജോസഫ് വിഭാഗം നേതൃയോഗത്തില്‍ തീരുമാനം.പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്നാണ് ഉപാധി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പാലായില്‍ പൊതുസ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരണമെന്ന് പി ജെ ജോസഫ് പറഞ്ഞു. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ മാത്രം ചിഹ്നം നല്‍കുമെന്നും പി ജെ ജോസഫ് പറഞ്ഞു.