ഇന്ന് റിലീസ് ചെയ്ത പ്രഭാസ് ചിത്രം ‘സാഹോ’ തമിഴ് റോക്കേര്‍സ് എന്ന പൈറേറ്റഡ് വെബ്സൈറ്റ് ചോര്‍ത്തി. ചിത്രം മുഴുവനായി തമിഴ് റോക്കേര്‍സ് വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വന്‍വിജയത്തിനു ശേഷം തെലുങ്ക് താരം പ്രഭാസ് നായകനായി എത്തുന്ന മള്‍ടി ലാംഗ്വേജ് ചിത്രമാണ് ‘സാഹോ’. മലയാളം ഉള്‍പ്പെടെ നാലു ഭാഷകളിലായി ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടുന്നത്. ഇന്ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തില്‍ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും അതിനു കിടപിടിക്കുന്ന തരത്തിലുള്ള സാങ്കേതിക മികവും ഉണ്ട് എന്നാണു ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.