താനും അനുഷ്ക ഷെട്ടിയും വര്‍ഷങ്ങളായി സുഹൃത്തുക്കള്‍ മാത്രമാണെന്ന് നടന് പ്രഭാസ്. പതിനൊന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു ദേവസേന. ബാഹുബലി ഏറ്റവും അധികമാളുകള്‍ ഇഷ്ടപ്പെട്ട കഥാപാത്രവും. അനുഷ്കയും താനും വിവാഹിതരാകാത്തതു കൊണ്ടുമാത്രമുണ്ടായ ഗോസിപ്പുകളാണത്. വിവാഹിതരാകാന്‍ താല്പര്യമുണ്ടായിരുന്നെങ്കില് അത് ഒളിച്ചുവയ്ക്കാനോ ഭയപ്പെടേണ്ട കാര്യമോ തനിക്കില്ല. രണ്ടിലൊരാള്‍ വിവാഹം കഴിക്കാതെ ഗോസിപ്പുകള്‍ അവസാനിക്കില്ലെന്നും പ്രഭാസ് പറഞ്ഞു.
രണ്ടിലൊരാള്‍ വിവാഹം കഴിക്കാതെ ഇത് അവസാനിക്കില്ല: പ്രഭാസ്
By
August 25, 2019 1:46 pm