Latest News

മാതാപിതാക്കളോട് സംസാരിച്ചിട്ട് 22 ദിവസമായി; കശ്മീര്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രത്തിനെതിരെ ഊര്‍മ്മിള

ഡല്‍ഹി: ജമ്മു കശ്മിരില്‍ തുടരുന്ന നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മ്മിള മണ്ഡോദ്കര്‍. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന് ശേഷം തന്റെ ഭര്‍ത്താവിന് ഇതുവരെ അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഊര്‍മ്മിള പറഞ്ഞു.

എന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കശ്മീരിലാണ് താമസിക്കുന്നത്. ഇരുവരും പ്രമേഹ രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരുമാണ്. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ട് 22 ദിവസമായി. അന്നു മുതല്‍ ഇന്നുവരെ എനിക്കും എന്റെ ഭര്‍ത്താവിനും അവരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് മരുന്നുകള്‍ ലഭ്യമാണോ എന്നതിനെക്കുറിച്ച് പോലും യാതൊരു സൂചനയും ഇല്ലെന്നും ഊര്‍മ്മിള പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനെക്കുറിച്ചല്ല, അത് നടപ്പിലാക്കിയ രീതിയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്നും ഊര്‍മ്മിള പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് ഊര്‍മ്മിള മണ്ഡോദ്കര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top