സല്മാന് ഖാനും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ തല്ക്കാലത്തേയ്ക്ക് റദ്ദാക്കി. ഇന്ഷാ അള്ളാ എന്ന് പേരിട്ടിരുന്ന സിനിമ റദ്ദാക്കിയതായി ബന്‍സാലി പ്രൊഡക്ഷന്‍സ് അറിയിച്ചു. സല്മാന് ഖാനൊപ്പം ആലിയ ഭട്ട് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്. 1998ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് സല്മാന് ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കുന്നത്.
Bhansali Productions has decided to not go ahead with In-shaa-Allah for now… Further announcement will be out soon… God willing🙏🏻@prerna982
— BhansaliProductions (@bhansali_produc) August 26, 2019