Breaking News

പാലാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫില്‍ പ്രശ്‌നങ്ങളില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആരോപണങ്ങളും ചെളിവാരിയെറിയലും നിര്‍ത്തണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശത്തോട് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ യോജിച്ചു. സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്കു യുഡിഎഫ് കടന്നില്ല. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളെയും പ്രത്യേകമായി കണ്ടത്. പിജെ ജോസഫ്, ജോയ് ഏബ്രഹാം, മോന്‍സ് ജോസഫ് എന്നിവരും മറുഭാഗത്തുനിന്നു ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പങ്കെടുത്തു.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മറ്റു കക്ഷികളുമായി സംസാരിച്ചശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ കണ്ടത്. പാലായില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്ലാ ഘടകകക്ഷികളുടെയും വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top