ദുബായ്: വെള്ളിയാഴ്ച രാത്രി 8.42നാണ് പാകിസ്ഥാന് പതാക ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. 8.44ന് ഇന്ത്യന്‍ പതാകയും പ്രദര്‍ശിപ്പിച്ചു. ഓണ്‍ലൈനിലുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇത് കാണാറ്. എന്നാല്‍ തങ്ങളുടെ പതാകയിലെ ചന്ദ്രക്കല മുകളിലേക്കായിരുന്നു തിരിഞ്ഞിരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായിലെ പാകിസ്ഥാന് അസോസിയേഷന് ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ ഇമാര്‍ ഗ്രൂപ്പിന് പരാതി നല്‍കിയത്. 2017ല്‍ പാകിസ്ഥാന് പതാക ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വെള്ളനിറം താഴെയും ചന്ദ്രക്കല മുകളിലേക്ക് തിരിഞ്ഞിരിക്കുന്ന തരത്തിലുമായിരുന്നു. ഇത്തവണ പതാക തലതിരിഞ്ഞുപോയതില് പാകിസ്ഥാനികള്‍ ദുഃഖിതരാണെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇമാര്‍ ഗ്രൂപ്പോ പാകിസ്ഥാന് എംബസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ കഴിഞ്ഞ ദിവസം രാത്രി ഇരുരാജ്യങ്ങളുടെ ദേശീയ പതാകകള്‍ തെളിയിച്ചത്. ഇന്ത്യന്‍ പതാക ശരിയായി തന്നെ സജ്ജീകരികരിച്ചപ്പോള് തങ്ങളുടെ പതാക തലതിരിഞ്ഞുപോയെന്നാണ് പാകിസ്ഥാനികളുടെ പരാതി.