Breaking News

യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കോളേജില്‍ പാക് പതാക ഉയര്‍ത്തി; മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു


പേരാമ്പ്ര: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന ആരോപണം വിവാദമായ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. പേരാമ്പ്ര സി. ഐ ബിജു അന്വേഷണം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കെഎസ്യു-എംഎസ്എഫ് പ്രകടനത്തില്‍ വീശിയ പതാകയാണ് വിവാദമായത്. പതാക സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് പ്രകടനം നടന്നത്. എംഎസ്.എഫിന്റെ പതാക തലതിരിച്ച് പിടിച്ചതാണ് സംഭവത്തിന്റെ കാരണമെന്നാണ് കോളജ് ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ എകെ തറുവായി ഹാജി അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top