Breaking News

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചിലയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന താഴെ പറയുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് (ഓഗസ്റ്റ് 19) അവധി പ്രഖ്യാപിച്ചു.

കോട്ടയം താലൂക്ക്
1. സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ്
2. ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ്
3. ഗവണ്‍മെന്റ് യു.പി.എസ്, അയര്‍ക്കുന്നം
4.ഗവണ്‍മെന്റ് യു.പി. എസ്, ചിങ്ങവനം

ചങ്ങനാശേരി താലൂക്ക്
1. ഗവണ്‍മെന്റ് എല്‍.പി.എസ്, പെരുന്ന
2. ഗവണ്‍മെന്റ് യു.പി.എസ്, പെരുന്ന വെസ്റ്റ്
3. സെന്റ് ജോസഫ് എല്‍.പി.എസ്, ളായിക്കാട്
4.സെന്റ് ജെയിംസ് എല്‍.പി.എസ്, പണ്ടകശാലകടവ്
5. ഗവണ്‍മെന്റ് സ്‌കൂള്‍ വാഴപ്പള്ളി

വൈക്കം താലൂക്ക്
1.ഗവണ്‍മെന്റ് എല്‍ .പി.എസ്, തോട്ടകം,
2. സെന്റ് മേരീസ് എല്‍.പി.എസ്, ഇടയാഴം

മീനച്ചില്‍ താലൂക്ക്
1.സെന്റ് പോള്‍സ് എച്ച്.എസ്.എസ്, മൂന്നിലവ്.

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ലാത്തതിനാലുമാണ് അവധി. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ അംഗന്‍വാടികളും തുറന്നു പ്രവര്‍ത്തിക്കണമെന്നും പോഷകാഹാര വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കളക്ടര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top