Latest News

ഗാന്ധിജിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ വിസ്മയം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബു‍ര്‍ജ് ഖലീഫയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 7.50നാണ് ഗാന്ധിജിയുടെ ചിത്രം കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചത്. ദേശീയ പതാകയും ഗാന്ധി ചിത്രവും ബുര്‍ജ് ഖലീഫയിലെ വ‍ര്‍ണ്ണക്കാഴ്ച്ചയായി.

ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ ചിത്രം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top