കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മല്ലികാ സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയിരുന്നു. ആ സമയത്ത് ചെമ്പില്ക്കയറി രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പോകുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് തൊട്ടുപിന്നാലെ നിരവധി പേര് മല്ലിക സുകുമാരനെ ട്രോളി രംഗത്തെത്തിയിരുന്നു. ഇത്തവണ മഴ കനത്തപ്പോള്‍ അമ്മയെ ഫോണില്‍ വിളിച്ച് പൃഥ്വിരാജ് ഒരു മുന്നറിയിപ്പ് നല്കി.
‘ അമ്മേ അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ അല്ലെങ്കില്‍ ചെമ്പില്ക്കയറി പോകേണ്ടി വരും’ എന്നായിരുന്നു പൃഥ്വിയുടെ മുന്നറിയിപ്പ്. ഇതിന് ‘ഒന്ന് പേടിപ്പിക്കാതിരിയെടാ’ എന്ന മറുപടിയായിരുന്നു മല്ലിക നല്‍കിയത്. ഒരു പ്രമുഖ മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.