ഡല്‍ഹി: കര, വ്യോമ, നാവിക സേനയുടെ ഏകോപനത്തിന് ഒരു തലവനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനയുടെ നവീകരണമടക്കമുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വ്വഹിക്കുക. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നായിരിക്കും പുതിയ പദവി.
ഇന്ത്യ സൈനിക സംവിധാനങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയില്‍ നാം അഭിമാനിക്കണം. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ സംസ്കാരം ഉള്‍ക്കൊള്ളണം. സമാധാനവും സുരക്ഷയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. തീവ്രവാദത്തെയും അതിനെ പിന്തുണക്കുന്നവരെയും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യക്ക് ഇനി ഒരു സൈനികമേധാവിയെന്ന് നരേന്ദ്രമോദി
By
August 15, 2019 10:30 am