Breaking News

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം


പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏകദിന മല്‍സരത്തില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി(114)യും ശ്രേയസ് അയ്യറിന്റെ അര്‍ധസെഞ്ച്വറി(65)മാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

വിടവാങ്ങല്‍ മല്‍സരത്തിനെത്തിയ ക്രിസ് ഗെയിലിന്റെ ഉജ്വല ഇന്നിങ്സിന്റെ ബലത്തില്‍ 35 ഓവറില്‍ 240 റണ്‍സാണ് വിന്‍ഡീസ് എടുത്തത്. എന്നാല്‍ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ഇത് മറികടക്കുകയായിരുന്നു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 255 ആക്കിയിരുന്നു.

രോഹിത് ശര്‍മ(10), ശിഖര്‍ ധവാന്‍(36), റിഷഭ് പന്ത്(0) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ ബാറ്റ്സ്മാന്‍മാര്‍. കോഹ്ലിക്കൊപ്പം കേദാര്‍ ജാദവും (19) പുറത്താവാതെ നിന്നു. 99 ബോളുകളില്‍ നിന്ന് 14 ഫോറുകളുടെ തിളക്കവുമായാണ് കോഹ്ലി സെഞ്ച്വറിയിലേക്ക് എത്തിയത്.

ഏകദിന കരിയറിലെ 43-ാം സെഞ്ച്വറിയാണ് കോഹ്ലി കുറിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top