Business

എടിഎം കാര്‍ഡുപയോഗിച്ചുള്ള പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യത്ത് എടിഎം കാര്‍ഡുപയോഗിച്ചുള്ള പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കി റിസര്‍വ് ബാങ്ക്. എടിഎം വഴി പണമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ടെക്‌നിക്കല്‍ എറര്‍ എന്ന് കാണിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ പണമിടപാടിന്റെ എണ്ണത്തില്‍ ഇനിമുതല്‍ പെടുത്തില്ല.
പണമെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കറന്‍സി നോട്ടുകള്‍ ലഭിക്കാതിരിക്കുക, പിന്‍ നമ്പര്‍ തെറ്റി പോവുക തുടങ്ങിയവയൊന്നും ഇനി പണമിടപാടായി കണക്കാക്കില്ലെന്നും ആര്‍ബിഐ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ക്കൊന്നും ചാര്‍ജ് ഈടാക്കുകയുമില്ല. എടിഎം ഉപയോഗിച്ച് അതതു ബാങ്കുകളുടെ എടിഎമ്മുകളില്‍ നടത്തുന്ന ബാലന്‍സ് അന്വേഷണം, ചെക്ക്ബുക്ക് റിക്വസ്റ്റ്, നികുതി അടവുകള്‍, പണം കൈമാറ്റം തുടങ്ങിയവയും പണമിടപാടിന്റെ പരിധിയില്‍ വരില്ല. ഇവയ്ക്കും ചാര്‍ജ് ഈടാക്കില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top