ന്യൂഡല്‍ഹി: എന്‍ഡിഎയില്‍ ഐക്യം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകാന്‍ കഴിയണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മുന്നണിയിലെ സഖ്യകക്ഷികള്‍ക്കു വ്യത്യസ്ഥമായ ആശയങ്ങളുണ്ടായിരിക്കാം. എന്നാല്‍ ഭിന്നതകള്‍ മാറ്റി ഒരുമിച്ച് നില്ക്കാന് കഴിയണമെന്നും മോദി എന്‍ഡിഎ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. പൊതുജനത്തോട് എന്‍ഡിഎയ്ക്ക് ബൃഹത്തായ ഉത്തരവാദിത്തമുണ്ട്. നമുക്ക് ഒറ്റക്കെട്ടായി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാം. പൊതുജനത്തെ നമ്മള് ബഹുമാനിക്കണം. അവരോട് നമുക്ക് വലിയ ഉത്തരവാദിത്തമാണുള്ളതെന്നും മോദി പറഞ്ഞു.
എന്‍ഡിഎയില്‍ ഐക്യം വേണമെന്ന് പ്രധാനമന്ത്രി
By
November 18, 2019 8:40 am