Kerala

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ നല്‍കും

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച വാഹനമിടിച്ച് മരിച്ച  സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ബ്യൂറോ ചീഫുമായിരുന്ന കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ്  പത്ത് ലക്ഷം രൂപ നല്‍കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ് ഇക്കാര്യം അറിയിച്ചത്.

തുക ഉടന്‍ തന്നെ ബഷീറിന്റെ കുടുംബത്തിന് നല്‍കുമെന്നും  ബഷീറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ യൂസഫലി പറഞ്ഞു. ബഷീറിന്റെ മരണത്തോടെ അത്താണി നഷ്ട്പ്പെട്ട ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുകയെന്ന് യൂസഫലി അറിയിച്ചു.ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടയായതെന്നും അനുശോചന സന്ദേശത്തിൽ യൂസുഫലി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top