ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ശനിയാഴ്ച ചേരും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ 10 ന് ആണ് പ്രവര്‍ത്തകസമിതി ചേരുന്നത്. യോഗത്തില്‍ പാര്‍ട്ടി ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുത്തേക്കും.
രാഹുല്‍ ഗാന്ധിയുടെ രാജിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്.