Breaking News

യുപിയിൽ മാധ്യമ പ്രവർത്തകനെയും സഹോദരനെയും വെടിവച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ചു കൊന്നു. ദൈനിക് ജാഗരണിലെ ആഷിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്. സാഹറന്‍പൂരിലെ വീട്ടില്‍ കയറിയാണ് ഇരുവരേയും വെടിവെച്ചത്. അക്രമികള്‍ രക്ഷപ്പെട്ടതായിയാണ് റിപ്പോര്‍ട്ട്.

യുപി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ സമാചാർ പത്രത്തിന്‍റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണിൽ ചേർന്നത്. മദ്യമാഫിയയിൽ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവർത്തകനായിരുന്നു ആശിഷ്. 

 

ആശിഷിന്‍റെ അയൽവാസിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സഹറാൻപൂർ പൊലീസ് പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top