ഡല്‍ഹി:പാക്കിസ്ഥാനില്‍ നിന്നുള്ള 3 ചാരന്മാരെ ഹരിയാനയില്‍ നിന്നും പിടികൂടി. ഹിസാര്‍ ഏരിയയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യമായ വിവരങ്ങള്‍ പാക്കിസ്ഥാനിലേക്ക് ചോര്‍ത്തി നല്‍കുന്നവരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
റാഗിബ്, മെഹ്താബ്, ഖാലിദ് എന്നിവരാണ് പിടിയിലായത്. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ ഇരുന്നായിരുന്നു ഇവര്‍ മൂവരുടെയും പ്രവര്‍ത്തനം. ഇവരുടെ പക്കല്‍ നിന്നും ചില ഫോട്ടോകളും കുറച്ച് സ്മാര്‍ട്ട്ഫോണുകളും പിടികൂടി. വ്യാഴാഴ്ച രാത്രിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.