Latest News

ഇനി ഈ കാറുകള്‍ ഈ നഗരത്തില്‍ ഓടിക്കാന്‍ പറ്റില്ല; 50 ലക്ഷത്തോളം കാറുകളെ നിരോധിച്ച് പുതിയ ഉത്തരവ്

പാരീസ്: ഏകദേശം 50 ലക്ഷത്തോളം കാറുകള്‍ക്ക് ഇനി പാരീസ് നഗരത്തില്‍ ഓടിക്കാന്‍ സാധിക്കില്ല. കാര്യക്ഷമത കുറഞ്ഞതും പഴയതുമായ 60 ശതമാനത്തോളം വരുന്ന കാറുകളെ നിരോധിച്ച് ഉത്തരവിറങ്ങി. ഫ്രാന്‍സിലെ താപനില അനിയന്ത്രിതമായി ഉയര്‍ന്നതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം. 45.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞദിവസം മാത്രം ഫ്രാന്‍സിലെ ഉയര്‍ന്ന താപനില.

നിരോധനം ലംഘിക്കുന്ന കാറുടമകളില്‍ നിന്നും 68 യൂറോ പിഴ ഈടാക്കും. ഏകദേശം 5340 രൂപയോളം വരും ഈ തുക. വാനുകള്‍ക്ക് 138 യൂറോയാണ് പിഴ. പാരീസിലെ പ്രധാന പാതകളിലാണ് ഈ നിയന്ത്രണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top