Latest News

ഒസാമ ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ പുറത്ത് വിട്ടത് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍. മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാതെ ഡൊണാള്‍ഡ് ട്രംപ് ഒഴിഞ്ഞുമാറി.

മുപ്പതുകാരനായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നത്. പാക്കിസ്ഥാനിലെ അബട്ടാബാദില്‍ യുഎസ് നടത്തിയ സൈനിക നടപടികളില്‍ 2011 ലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഹംസ ബിന്‍ ലാദന്‍ രക്ഷപ്പെട്ടെങ്കിലും ഒസാമ ബിന്‍ലാദനും മറ്റൊരു മകന്‍ ഖാലിദും അന്ന് കൊല്ലപ്പെട്ടു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top