ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു
By
June 23, 2019 12:16 pm