ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ദസ്നയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് ബിഎസ് തോമറാണ് കൊല്ലപ്പെട്ടത്.
ഇരുചക്ര
വാഹനത്തില്‍ എത്തിയ അക്രമി തോമറിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.Ghaziabad: A BJP leader Dr BS Tomar, was shot dead by unidentified assailants in Dasna, earlier tonight. Police say, "The assailants had come on a two-wheeler and fled after committing the crime, leaving their vehicle behind. Search has begun, they will be nabbed soon." pic.twitter.com/pDu5ncrl0B
— ANI UP (@ANINewsUP) July 20, 2019