ദേശീയ പുരസ്കാരം വെറും ആഭാസമായി മാറിക്കഴിഞ്ഞെന്നും അത് അവസാനിപ്പിക്കേണ്ട സമയമായെന്നും പ്രമുഖ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. അവാര്‍ഡ് ആഭാസമായതിനാലാണ് ബാഹുബലിയൊക്കെ അത് നേടുന്നത്. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിക്കഴിഞ്ഞെന്നും അടൂര്‍ ഗോപാലകൃഷ്ണന്. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്ടാക്ട് ‘സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
‘എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയപുരസ്കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയംതന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതിനാലാണ് ‘ബാഹുബലി’യൊക്കെ അവാര്‍ഡ് നേടുന്നത്.അടൂര്‍ പറഞ്ഞു.