Entertainment

അവതാര്‍ സിനിമയ്ക്ക് പേര് നിര്‍ദ്ദേശിച്ചത് ഈ ഞാന്‍; തള്ളിമറിക്കല്ലേയെന്ന് ഗോവിന്ദയോട് ആരാധകര്‍

ഹോളിവുഡ് ബ്ലോക്ക് ബസ്റ്റര്‍  അവതാര്‍ സിനിമയെ കുറിച്ച് ചില വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ ഗോവിന്ദ. അവതാര്‍ എന്ന പേര് താനാണ് ജെയിംസ് കാമറൂണിന് നിര്‍ദേശിച്ചതെന്നും തനിക്ക് ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ അവസരം കിട്ടിയിരുന്നുവെന്നും ഗോവിന്ദ പറഞ്ഞു.

ആ അവസരം ശരീരത്തില്‍ നീലചായം പൂശാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആപ് കി അദാലത്ത് എന്ന ടെലിവിഷന്‍ ഷോയ്ക്കിടെയായിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. അവതാര്‍ എന്ന പേര് ഞാന്‍ നിര്‍ദേശിച്ചതാണ്. അത് സൂപ്പര്‍ഹിറ്റായി. അങ്ങനെയാവുമെന്നും ഞാന്‍ ജയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. 7 വര്‍ഷമെടുക്കും ഈ പ്രോജക്ട് പൂര്‍ത്തിയാക്കാനെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. അവസാനം ഞാന്‍ പറഞ്ഞപോലെ 8, 9 വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പര്‍ഹിറ്റായതും. സിനിമയില്‍ എനിക്കൊരു റോളും കാമറൂണ്‍ ഓഫര്‍ ചെയ്തിരുന്നു. പക്ഷേ അതിനുവേണ്ടി ദേഹത്തു മുഴുവന്‍ പെയ്ന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യണമായിരുന്നു. എനിക്കു പറ്റില്ലെന്നു പറഞ്ഞു- ഗോവിന്ദ പറഞ്ഞു.

അതേസമയം ഈ കാര്യത്തോട് ആരാധകര്‍ പ്രതികരിച്ചത് ഇങ്ങനെ- ഒരു മയത്തിലൊക്കെ തള്ളിയാല്‍ മതിയെന്നാണ് ആരാധകര്‍ താരത്തെ ഉപദേശിച്ചത്. ഗോവിന്ദയുടെ കുസൃതി മാത്രമാണോ ഇതെന്നും പ്രേക്ഷകര്‍ക്ക് സംശയമുണ്ട്. ഇക്കാര്യം സത്യമാണോ എന്നറിയാന്‍ ചിലര്‍ കാമറൂണിന് ട്വിറ്ററിലൂടെ സന്ദേശമയച്ച് കാത്തിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top