Entertainment

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിടേണ്ടി വരുന്നു: മാലാ പാര്‍വതി

ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിടേണ്ടി വരുന്നുവെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി. ഫേസ്ബുക്ക് പോസ്റ്റിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ എന്നായിരുന്നു പോസ്റ്റ്.

എന്ത് പറ്റിയെന്ന് ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ചോദ്യത്തിന് അവര്‍ പ്രതികരിച്ചിട്ടില്ല. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നാണ് മാലാ പാര്‍വ്വതി മറുപടി പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top