ബംഗളൂരു: കര്‍ണാടകത്തില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തീരുമാനത്തെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വിജയമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സര്‍ക്കാരുകള്‍ വരും പോകും. രാഷ്ട്രീയത്തില്‍ അധികാരമെന്നത് ശാശ്വതമല്ല.
അടുത്ത തലമുറയ്ക്ക് മാതൃകയാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അവസാരവാദ രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നുണ്ടായതെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിദ്ധരാമയ്യ ഫേസ്ബുക്കില്‍ കുറിച്ചു
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)