ബെംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചയോടെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് സമീപമാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടും. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഹിജാപുരിൽ നിന്നും ബംഗളൂരുവിലേക്കു വരികയായിരുന്നു ബസ്. 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
സംഭവം ഉണ്ടായ ഉടനെ പൊലീസും ഫയർ ഫോഴ്സും എത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ബസ് പൂർണ്ണമായും കത്തി. എഞ്ചിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.