നെഗറ്റീവ് ട്രോളുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി നമിത പ്രമോദ്. ഒരാള്‍ സംസാരിക്കുന്ന എന്തും ട്രോളാക്കിത്തീര്ക്കുന്ന കാലമാണിതെന്നും എന്നാല്‍ അത് അത്ര നല്ല കാര്യമല്ലെന്നും നടി വ്യക്തമാക്കി.
‘പക്ഷേ അവരുടെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണ്. അവര്‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നതാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല. നമിത പറഞ്ഞു.നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നതെന്നും അതു കൊണ്ട് ഇതിനെതിരെ സംസാരിക്കണമെന്ന് ധാരാളം സ്ത്രീകള്‍ തന്നോട് ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു