കോഴിക്കോട്: എറണാകുളത്തെ പോലീസ് നടപടിയില്‍ ഉത്തരവാദിത്വമുള്ള സെക്രട്ടറിയെന്ന നിലയില്‍ പെരുമാറിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് താന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആവശ്യപ്രകാരമല്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
എല്‍ദോയ്ക്കെതിരായ മര്‍ദനത്തില്‍ ഉചിതമായ നടപടിയുണ്ടായിട്ടുണ്ടെന്ന് കാനം .ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മറ്റ് നടപടികള്‍ ഉണ്ടാകും.
ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ മാറുമ്പോഴാണ് വിമര്‍ശനം ഉന്നയിക്കുന്നത്.ദിവസവും മുഖ്യമന്ത്രിയ്ക്കെതിരെ പ്രതികരണം എന്നല്ല ഇതിനര്‍ത്ഥം എന്നും കാനം. മാധ്യമങ്ങളുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്നും കാനം.