Entertainment

നടന്‍ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു; അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു; ആരോപണവുമായി നടി


ബിഗ് ബോസ് തമിഴ് പതിപ്പില്‍ നടനും സംവിധായകനുമായ ചേരനെതിരേ ആരോപണവുമായി മീര മിഥുന്‍. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരന്‍ അനുവാദമിവല്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചുവെന്ന് മീര പറഞ്ഞു.

ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ ചേരനെ പിന്തുണച്ച് രംഗത്ത് വന്നു. ചേരന്‍ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെണ്‍കുട്ടികളുടെ പിതാവാണെന്നും അവര്‍ പറഞ്ഞു. ചേരന് സ്ത്രകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാം- ചേരനെ പിന്തുണച്ചവര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top