Latest News

വ്യത്യസ്ത സമുദായത്തില്‍ പെട്ടവര്‍ കിടക്ക പങ്കിടുന്നു; ബിഗ്ബോസ് നിര്‍ത്തണമെന്ന് ബിജെപി എംഎല്‍എ

ന്യുഡല്‍ഹി: പ്രശസ്ത റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസ്’ വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ കിടക്ക പങ്കിടുന്ന പരിപാടിയാണെന്ന് ബിജെപി എംഎല്‍എ കിഷോര്‍ ഗുജ്ജാര്‍. പരിപാടി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവയ്പ്പിക്കണമെന്ന ആവശ്യവുമായി ഗാസിയാബാദില്‍ നിന്നുള്ള എംഎല്‍എയായ കിഷോര്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു.

‘അശ്ലീലതയും ആഭാസത്തരവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ റിയാലിറ്റി ഷോ എന്നും കുടുംബങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്നതല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക ധാര്‍മ്മിക ബോധത്തിന് നിരക്കുന്നതല്ല. തികച്ചും അധിക്ഷേപകരമായ ബന്ധങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതര സമുദായത്തില്‍പെട്ട ദമ്പതികള്‍ ഒരുമിച്ച് കിടക്കയില്‍ കിടക്കുന്നത് അംഗീകരിക്കാന്‍ പോലും കഴിയില്ല.- നന്ദ കിഷോര്‍ ഗുജ്ജാര്‍ പറയുന്നു.

ഒരു ഭാഗത്ത്, രാജ്യത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പരിശ്രമിക്കുന്നു. എന്നാല്‍ മറുഭാഗത്ത്, ഇത്തരം ഷോകള്‍ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു. ഇത്തരം പരിപാടികള്‍ ഭാവിയില്‍ വരുന്നത് തടയാന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം സെന്‍സെര്‍ ചെയ്യാന്‍ സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും ടെലിവിഷന്‍ കാണുന്നവരാണ്. അശ്ലീലത കലടര്‍ന്ന ഇത്തരം ഷോകള്‍ അവരും കാണുന്നു. ഇന്റര്‍നെറ്റിലും ഇവ ലഭ്യമാണെന്നും എം.എല്‍.എ പറയുന്നു.

 

ബിഗ് ബോസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബ്രാഹ്മിണ്‍ മഹാസഭയും ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റിന് നിവേദനം നല്‍കിയിട്ടുണ്ട്. ബിഗ് ബോസിനെതിരെ ഉത്തര്‍പ്രദേശ് നവ നിര്‍മ്മാന്‍ണ്‍ സേന പ്രസിഡന്റ് അമിത് ജാനിയും രംഗത്തുവന്നിരുന്നു. യുവപങ്കാളികള്‍ കിടക്ക പങ്കിടുന്ന രംഗങ്ങള്‍ ദേശീയ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ ആര്‍എസ്‌എസ് പ്രതികരിക്കാത്തതില്‍ അതിശയമുണ്ടെന്നും അമിത് ജാനി പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top