Kerala

രജിത് കുമാർ പൊലീസ് കസ്റ്റഡിയിൽ


തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണങ്ങള്‍ മറികടന്ന് നെടുമ്പാശ്ശരി വിമാനത്താവളത്തില്‍ സ്വീകരണം സംഘടിപ്പിച്ച റിയാലിറ്റി ഷോ മത്സരാര്‍ഥി രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. രജിത് കുമാറിനെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയതായാണ് വിവരം .രജിത് കുമാറിനെതിരെ നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് രജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

വിലക്ക് ലംഘിച്ച് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി. അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാര്‍ഥികള്‍ മറ്റ് കുട്ടികളെ വിളിച്ചു. ഒമ്പത് മണിയോടെ ഇവര്‍ ഒത്തുകൂടിയപ്പോഴാണ് വിമാനത്താവളത്തിലെ പൊലീസുകാര്‍ വിവരമറിയുന്നത്.

അതേസമയം, താൻ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്നും കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ഇതേപ്പറ്റി രജിത് കുമാറിന്റെ വിശദീകരണം.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top