Entertainment

ഞാന്‍ പ്രണയത്തിലാണ്: ഷെയ്ന്‍ നിഗം

യുവ താരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്സും, ഇഷ്‌കുമൊക്കെ കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ച ഷൈന്‍ നിഗം ചിത്രങ്ങളാണ്. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്. ‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു. ആരാണ് കാമുകി എന്ന കാര്യം ഷെയ്ന്‍ വെളിപ്പെടുത്തിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top