Latest News

ആകാശത്തു നിന്നും വയലിലേക്ക് വീണത് ഉല്‍ക്കയോ? അമ്പരന്ന് കര്‍ഷകര്‍

പാറ്റ്‌ന: ബിഹാറിലെ മഹാദേവഗ്രാമത്തിലെ ജനങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണ്. ഉല്‍ക്കപോലൊരു വസ്തു വലിയ ശബ്ദത്തോടെ വയലില്‍ വന്നു പതിച്ചു.  15 കിലോയോളം ഭാരംവരുന്ന പാറക്കല്ലുപോലുള്ള ശിലാ വസ്തുവാണ് വന്നു വീണത്. പതിച്ചപ്പോള്‍ ഇത് ചെറുതായി പുകയുന്നുണ്ടായിരുന്നുവെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

സംഭവം കൂടുതല്‍ പേര്‍ അറിഞ്ഞതോടെ ബിഹാര്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുകയാണ്. ശിലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. കാന്തിക സ്വഭാവമുള്ള പാറക്കഷണത്തെ പാറ്റ്നയിലെ മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top