കൊച്ചി: ഷെയ്ന് നിഗം വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാനായി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. വിലക്ക് തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്, യോഗത്തിലേക്ക് ഷെയിനിനെയും വിളിച്ചിട്ടുണ്ട്. ചിത്രീകരണം മുടങ്ങിയ വെയില്, ഖുര്‍ബാനി സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ ഒരു കോടി രൂപ നല്കിയാല് ഷെയ്ന് നിഗത്തിന്റെ വിലക്ക് നീക്കാമെന്ന നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇത് അംഗീകരിക്കാനാവില്ലെന്ന് അമ്മയും നിലപാട് എടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR