കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 23 പേര്‍ക്കു പരിക്ക്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ 14ഓളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം.ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ തലകീഴായി മറിയുകയായിരുന്നു.