ഫെയ്സ്ബുക്ക് മെസേജിലൂടെ ഫോണ്‍ സെക്സിന് ക്ഷണിച്ച ആള്‍ക്കെതിരേ പോലീസില്‍ പരാതി നല്കി നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. സ്ക്രീന്‍ ഷോട്ട് സഹിതം ട്വീറ്റ് ചെയ്ത സുചിത്ര ഇങ്ങനെക്കുറിച്ചു.
നാഷ്ണല്‍ പ്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. ഫെയ്സ്ബുക്കിലാണ് എനിക്ക് ഈ സന്ദേശം ലഭിച്ചത്.മുംബൈ പോലീസിന്റെ സൈബര്‍ വിഭാഗത്തിനെയും നടി ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. മുംബൈ പോലീസ് ഉടന്‍ തന്നെ മറുപടിയും നല്കി.