Latest News

വാട്‌സ് ആപ്പ് പേയ്‌മെന്റ് ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ എത്തും

ന്യൂഡല്‍ഹി: വാട്സ് ആപ്പ് പേയ്‌മെന്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തും. ന്യൂഡല്‍ഹിയില്‍ വാട്സ് ആപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വാട്‌സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കും വാട്സ് ആപ്പ് പേയ്‌മെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്കാവുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നതുള്‍പ്പടെയുള്ള ഐടി മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്സ് ആപ്പ് പേയ്‌മെന്റ് വൈകുന്നത്. അതേസമയം വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വാട്സ് ആപ്പ് നീതി ആയോഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വനിതാ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായുള്ള പരിപാടികള്‍ വാട്സ് ആപ്പ് നീതി ആയോഗുമായി സഹകരിച്ച് സംഘടിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top