ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു നടി പ്രിയ രാമന്. ടെലിവിഷൻ സീരിയലിലൂടെയാണ് പ്രിയ വീണ്ടും അഭിനയ രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതിൻെറ കാണം വെളിപ്പെടുത്തിയിരിക്കയാണ് നടി. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയയുടെ പ്രതികരണം.
സിനിമയില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കാറുണ്ടെന്നും ഇതിന് കാരണമുണ്ടെന്നുമാണ് നടി പറയുന്നത്. സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷന്‍ പരമ്പരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്. അവരില്‍ നിന്നൊരാള്‍ കഥാപാത്രമായി വരുമ്പോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നവെന്നും നടി പറഞ്ഞു. ഇതുകൂടാതെ സിനിമയുടെ സമയം പലപ്പോഴും തനിക്ക് അനുകൂലമായി വരണമെന്നില്ലെന്നും ഇക്കാരണത്താലാണ് ടെലിവിഷനിലേക്ക് ചുവടുമാറ്റിയതെന്നും പ്രിയ പറഞ്ഞു.