Kerala

പനി ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കാസര്‍കോട് പനി ബാധിച്ച്‌ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് മന്ത്രി കെ കെ ശൈലജ. സ്ഥിരീകരിക്കാത്ത പനി ബാധിച്ചാണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചത്. ഇവരുടെ വീടും പരിസരവും നിരീക്ഷിക്കാന്‍ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി ശൈലജ പറഞ്ഞു.

ഇരുവരും ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്.  ദിവസങ്ങളുടെ വ്യത്യാസത്തിലാണ് കാസര്‍കോട് ബദിയെടുക്ക കന്യംപാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ രണ്ട് കുട്ടികള്‍ മരിച്ചത്. എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുല്‍ മുന്‍ത്തഹ ഇന്നലെയാണ് മരിച്ചത്. അഞ്ച് വയസ് പ്രായമായ മകന്‍ സിനാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. പനി ബാധിച്ച്‌ ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് മരിച്ചത്. കുട്ടികളുടെ മാതാവും നിരീക്ഷണത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top